കുവൈറ്റ് സിറ്റി : ആചാര അനുഷ്ഠാന സംരക്ഷണത്തിനായി ഭക്തര്‍ക്കൊപ്പം മുന്നിട്ടിറങ്ങി എല്ലാവിഭാഗം സമൂഹങ്ങളെയും ഒറ്റക്കെട്ടായി അണിനിരത്തിയ എന്‍.എസ്എസിന് നേരെയുള്ള തുടര്‍ച്ചയായ നടന്നുവരുന്ന ആസൂത്രണ ആക്രമണങ്ങളെ എന്‍.എസ്.എസ്.കുവൈറ്റ് ഘടകം അപലപിച്ചു. നാമജപമുള്പ്പെടെ സമാധാനപരമായ ജനാധിപത്യസമരങ്ങള്‍ക്കും നിയമപോരാട്ടത്തിനും നേതൃത്വം നല്കിയ എന്‍.എസ്.എസ് നേതൃത്വത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ജനറല്‍ സെക്രട്ടറി സജിത്ത് സി നായര്‍ അറിയിച്ചു. വിശ്വാസ സംരക്ഷണത്തിനായി ഭക്തര്‍ക്കൊപ്പം നിലകൊണ്ട എന്‍.എസ്.എസിനെതിരെ തുടര്‍ച്ചയായി കരയോഗമന്ദിരങ്ങള്‍ ആക്രമിക്കുന്ന അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് പ്രസിഡന്റ് പ്രസാദ് പദ്മനാഭന് ആവശ്യപ്പെട്ടു. ഭീഷണികൊണ്ടോ അക്രമം കൊണ്ടോ ഭയപ്പെടുന്ന ജനതയല്ല നായര്സമൂഹമെന്നും ഉത്തരവാദിത്വപ്പെട്ടവര്‍ മനസിലാക്കണം. ഇരിക്കുന്ന സ്ഥാനങ്ങളൊന്നും സ്ഥായിയായ ഇരിപ്പിടമല്ലെന്നു മനസിലാക്കി നടപടികള്‍ കൈക്കൊള്ളണമെന്നും എക്സിക്യൂട്ടീവ് യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. ശബരിമലയില്‍ ഉണ്ടായ വസ്തുതകളെ സത്യസന്ധമായി വിശ്വാസസമൂഹത്തിലേക്ക് എത്തിക്കുകയും വിശ്വാസ സംരക്ഷണത്തിനായി നടത്തിയ നാമജപയാത്രയ്ക്ക് പിന്തുണനല്കുകയും ചെയ്ത ജനംടിവിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഈ സമൂഹത്തിന്റെ പിന്തുണയും സഹായവും ഉറപ്പുതരുന്നതായും പ്രമേയം പാസാക്കി.