കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നു. കെ.എം ഷാജിയെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. രണ്ടാഴ്ചത്തേക്കായിരുന്നു സ്റ്റേ.
അയോഗ്യനാക്കിയ നടപടിക്കുളള സ്റ്റേ മാത്രമാണ് ഹൈക്കോടതിയില്‍ ഉണ്ടായത്. നിയമസഭ അംഗം എന്ന രീതിയില്‍ വോട്ടവകാശം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ കെ.എം ഷാജിക്കില്ല. ഇതുമായി ബന്ധപ്പെട്ട വാദങ്ങളാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുക.
അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യവുമായി കെ.എം ഷാജി സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതിയില്‍ തീര്‍പ്പാക്കി നല്‍കണമെന്ന ആവശ്യവുമായിട്ടാണ് സുപ്രീംകോടതിയെ സമീപിക്കുക. വിധി പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് അടുത്തയാഴ്ച തന്നെ കെ.എം ഷാജി സുപ്രീംകോടതിയെ സമീപിക്കാനാണ് സാധ്യത.