തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതി ഡിവൈഎസ്പി പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു.
കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനു ശേഷം വധക്കേസില്‍ ഡിവൈഎസ്പി ഒളിവിലായിരുന്നു.
ദൈവ വിധി നടപ്പിലായി എന്ന് സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു.
സംഭവം നടന്ന് എട്ടു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് സനലിന്റെ ഭാര്യ ഉപവാസ സമരം നടത്തുകയായിരുന്നു.