കുവൈറ്റ് സിറ്റി : സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ 2018 നവംബര്‍ 16 നു, അബ്ബാസിയ നോട്ടിങ്ങ്ഹാം ബ്രിട്ടീഷ് സ്കൂളില്‍ വച്ച് സംഘടിപ്പിക്കുന്നു. സമ്മേളനത്തില്‍ ഇന്ത്യയുടെ കുവൈറ്റ് അംബാസഡര്‍ കെ ജീവാ സാഗര്‍, എന്‍.ഇ.സി.കെ. ചെയര്മാന് ഇമ്മാനുവേല്‍ ഗരീബ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുവൈറ്റിലെ വിവിധ സഭകളിലെ വൈദികര്‍, എന്‍.ഇ.സി.കെ അഡ്മിനിസ്ട്രേറ്റര്‍ റോയി യോഹന്നാന് തുടങ്ങിയവര്‍ സംബന്ധിക്കും. ഇടവകാംഗങ്ങളുടെ വിവിധ ഇനം കലാപരിപാടികള്‍, നാടന്‍ തനിമ വിളിച്ചോതുന്ന ഭക്ഷണ സ്റ്റാളുകള്‍, കുഞ്ഞുങ്ങള്‍ക്കായി ഗെയിം സ്റ്റാളുകള്‍ എന്നിവ ക്രമീകരിക്കപ്പെടും. കൂടാതെ പ്രശസ്ത സിനിമ പിന്നണി ഗായകരായ നജീം അര്‍ഷാദ്, മൃദുല വാര്യര്‍ എന്നിവര്‍ നേതൃത്വം നല്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണു. വാര്‍ത്താ സമ്മേളനത്തില്‍ വികാരി ഫാ. സഞ്ജു ജോണ്‍, ഇടവക ട്രസ്റ്റി മാത്യൂസ് ഉമ്മന്‍, സെക്രട്ടറി വി റ്റി വര്‍ഗ്ഗീസ്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ സ്റ്റീഫന്‍ കെ. തോമസ്, ജോര്‍ജ്ജ് പാപ്പച്ചന് എന്നിവര്‍ സംബന്ധിച്ചു.