Kuwait

കുവൈറ്റില്‍ 16 വെള്ളിയാഴ്ച കണ്ണൂര്‍ മഹോത്സവം

കുവൈറ്റ് സിറ്റി : ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ (ഫോക്ക്) 13-ാം വാര്‍ഷികാഘോഷം, ഫോക്ക് വനിതാ വേദി പത്താം വാര്‍ഷികവും 16-ന് വെള്ളിയാഴ്ച ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ അബ്ബാസിയയില്‍ സംഘടിപ്പിക്കും. കണ്ണൂര്‍ മഹോത്സവം എന്ന പേരില്‍ 12 മണിമുതല്‍ നടക്കുന്ന പരിപാടിയില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

 

ഫോക്ക് വനിതാവേദി പത്താം വാര്‍ഷികത്തോടനുബന്ധിച്ചു സ്ത്രീ ശാസ്തീകരണം വിഷയമാക്കി 50 തില്‍പരം വനിതകളെ അണിനിരത്തി ഫോക്ക്  സംഘടിപ്പിക്കുന്ന നൃത്ത സംഗീത നാടകം ‘വീരാംഗന’ മുഖ്യ ആകര്‍ഷകമായിരിക്കും. സിനിമ പിന്നണിഗായകനും വോയിസ് ഓഫ് അറേബ്യാ വിജയി അജയ് ഗോപാല്‍, സിനിമാ പിന്നണി ഗായിക വിനിത, പ്രശസ്ത കീസ്റ്റാര്‍  ആര്‍ട്ടിസ്‌റ് സുമേഷ് കൂട്ടിക്കല്‍, വാട്ടര്‍ ഡ്രം പ്ലയെര്‍ വിജയന്‍ ചിറ്റടി, എന്നിവരെ കൂടാതെ കുവൈറ്റിലെ പ്രമുഖ ഗായകരും അണിനിരക്കുന്ന സംഗീത നിശയും ഉണ്ടാവും. പ്രശസ്ത ഡിജെയും അവതാരകനുമായ ആര്‍.ജെ.സൂരജ്  വിവിധ സാമൂഹിക  പ്രവര്‍ത്തകരും   പങ്കെടുക്കും.

 

ചടങ്ങില്‍  ഫോക്ക് കുടുംബത്തിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍  സമ്മാനിക്കും. പ്രളയ ദുരിതാശ്വാസം ഉള്‍പ്പെടെ 17 ലക്ഷത്തില്‍പരം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നടത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.

 

ജില്ലയില്‍ സംഘടന കഴിഞ്ഞ പത്തു വര്‍ഷങ്ങളായികലാ, കായിക, സാംസ്‌കാരിക, കാര്‍ഷിക, ആരോഗ്യ, സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സമഗ്ര/മികച്ച സംഭാവന ചെയ്ത ജില്ലയിലെ മഹദ് വ്യക്തികള്‍/ സംഘടനകള്‍, സ്ഥാപനങ്ങള്‍  എന്നിവര്‍ക്ക് നല്‍കി വരുന്ന 11-ാമത് ‘ഗോള്‍ഡന്‍ ഫോക്ക്’ പുരസ്‌കാരം സര്‍ക്കസ് കുലപതി ജെമിനി ശങ്കരന് നവംബര്‍  അവസാനവാരം കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍  സമ്മാനിക്കും .
25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. കെ.കെ.ആര്‍.വെങ്ങര, ശ്രീ.കെ.കെ.മാരാര്‍, ദിനകരന്‍ കൊമ്പിലാത്ത് എന്നിവരടങ്ങിയ ജൂറി അംഗങ്ങള്‍. രാജേഷ് പരപ്രത്ത്, ബിജു ആന്റണി, ശശി കുമാര്‍ എന്നിവരാണ് അവാര്‍ഡ് പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്ന കുവൈറ്റിലെ കമ്മിറ്റി അംഗങ്ങള്‍.

 

അബ്ബാസിയ ഫോക്ക് ഹാളില്‍ നടന്ന പത്ര സമ്മേളനത്തില്‍ പ്രസിഡന്റ് കെ. ഓമനക്കുട്ടന്‍, ജനറല്‍ സെക്രട്ടറി സേവ്യര്‍ ആന്റണി, ട്രഷറര്‍ വിനോജ് കുമാര്‍, കണ്ണൂര്‍ മഹോത്സവ ജെനറല്‍ കണ്‍വീനര്‍ ബിജു ആന്റണി, വനിതാ വേദി ചെയര്‍പേഴ്‌സണ്‍ ലീന സാബു, ജെനെറല്‍ കണ്‍വീനര്‍ അഡ്വ. രെമ സുധീര്‍, അവാര്‍ഡ് കമ്മിറ്റി അംഗം ശശി കുമാര്‍, മീഡിയ കണ്‍വീനര്‍  രെജിത്  എന്നിവര്‍ പങ്കെടുത്തു.

33 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close