കുവൈറ്റ് സിറ്റി : കുവൈറ്റിലെ കനത്ത മഴയെത്തുടര്‍ന്ന് വിവിധ പ്രവാസി സംഘടനകള്‍ വെള്ളിയാഴ്ചനടത്താനിരുന്ന പരിപാടികള്‍ മാറ്റിവച്ചു. ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ ഇന്റര്‍ഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടത്താന്‍ തീരുമാനിച്ച കണ്ണൂര്‍ മഹോത്സവം, അബ്ബാസിയ നോട്ടിങ്ങ്ഹാം ബ്രിട്ടീഷ് സ്കൂളില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന കുവൈറ്റ് സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍, എന്‍.എസ്.എസ്.കുവൈറ്റ്, ഇടുക്കി അസോസിയേഷന് കുവൈറ്റ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കാനിരുന്ന പിക്നിക് തുടങ്ങിയ പരിപാടികള്‍ മാറ്റിവച്ചിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പെങ്കിലും ഇതുവരെ പെയ്ത ശക്തിയില്‍ മഴ പെയ്യില്ലെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. നിലവില്‍ കുവൈറ്റില്‍ ഏറ്റവുമധികം മഴ പെയ്തത് അഹമ്മദി ഗവര്‍ണറേറ്റിലാണ്. 100 മി. മീറ്റര്‍ വരെയായിരുന്നു അഹമ്മദിയിലെ മഴ. തുടര്‍ന്ന് പെയ്തുകൊണ്ടിരിക്കുന്ന മഴയെത്തുടര്‍ന്ന് പലസംഘടനകളുടെയും പരിപാടികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കുവൈറ്റ് ഗവണ്മെന്റ് രാജ്യത്ത് കര്‍ശന ജാഗ്രത നിര്‍ദ്ദേശം തുടരുകയാണ്.