തിരുവനന്തപുരം : ശബരിമല അയ്യപ്പ ഭക്തർക്കൊപ്പം ഉറച്ചു നിൽക്കുന്ന ജനം ടിവിക്കെതിരെ വ്യാജ പ്രചാരണവുമായി സിപിഎം സൈബർ സംഘം. ജനം ടിവി നൽകാത്ത വാർത്ത ഫോട്ടോഷോപ്പ് ചെയ്ത് വ്യാജമായുണ്ടാക്കിയാണ് പ്രചാരണം. സിപിഎം സൈബർ കമ്യൂൺ എന്ന ഗ്രൂപ്പാണ് പ്രചാരണം നടത്തുന്നത്. ഇഷാൻ ദിലീപ് എന്നയാളാണ് ഫോട്ടോഷോപ്പ് ചെയ്ത ചിത്രവുമായി പ്രചാരണം നടത്തുന്നത്.
ഇത് സിപിഎമ്മിന്റെ സൈബർ സംഘങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് . ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജനം ടിവി അധികാരികൾ വ്യക്തമാക്കി. സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ടെന്നും ഇത്തരം വ്യാജ ചിത്രങ്ങൾ ജനം ടിവീയുടേതെന്ന പേരിൽ ഷെയർ ചെയ്യുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ചാനൽ വ്യക്തമാക്കിയിട്ടുണ്ട്.
ഭക്തർക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് വ്യക്തമാക്കി ജനം ടിവി മുന്നോട്ടു വന്നതോടെ നിരവധി വ്യാജ ആരോപണങ്ങളും നുണകളുമായാണ് സിപിഎം സൈബർ സംഘം രംഗത്തെത്തുന്നത്. രഹാനാ ഫാത്തിമയുടെ ഭർത്താവ് ജനം ടിവിയിൽ ജോലി ചെയ്യുന്നു എന്ന പച്ചക്കള്ളവും പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു