ഷെയ്ഖ് സായിദ് വര്‍ഷാചരണത്തിന്റെയും അന്തര്‍ദേശീയ സേവാ മാസാചരണത്തിന്റെയും ഭാഗമായണ് വികാസ് കൾച്ചറൽ സെന്ററും അജ്മാൻ മുൻസിപ്പാലിറ്റിയും സഹകരിച്ച് ശുചിത്വ യജ്ഞം സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘടനം അജ്മാൻ മുൻസിപ്പാലിറ്റി ചീഫ് ക്ലീനിങ് ഇൻസ്പെക്ടർ യൂസഫ് അഹമ്മദ് നിർവ്വഹിച്ചു.മാതൃകാപരമായ പ്രവർത്തിയാണ് വികാസ് കൾച്ചറൽ സെന്റർ ചെയ്യുന്നതെന്ന് യൂസഫ് അഹമ്മദ് പറഞ്ഞു. മൂന്ന് മണിക്കൂർ നീണ്ട് നിന്ന ശുചിത്വ യജ്ഞത്തിൽ വികാസ് കൾച്ചറൽ സെന്ററിന്റെ പ്രവർത്തകരടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.അജ്മാനിലെ അൽ തല പ്രദേശത്ത് നടന്ന പരിപാടിയിൽ കുട്ടികളും മുതിർന്നവരും ഭാഗമായി.പരിപാടിക്ക് വികാസ് കൾച്ചറൽ സെന്റർ പ്രവർത്തകാരയ ഗംഗാധരൻ നായർ, ദേവദാസ്,ഗോകുൽ,വിനു എന്നിവർ നേതൃത്വം നൽകി.