ലോക സഹിഷ്ണുതാദിന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇല്യുമിനേറ്റ് പീസ് എന്ന പരിപാടി ഫുജൈറ ഫുട്ബോൾ സ്റ്റേഡിയത്തിൽ തീർത്തത് ജനസാഗരം.യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങളാണ് അദ്ധ്യാത്മികാചാര്യൻ ശ്രീ ശ്രീ രവിശങ്കറിനെ ഒരു നോക്ക് കാണാനെത്തിയത്. ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ശ്രീ ശ്രീ രവിശങ്കറിന്റെ ഓരോ വാക്കുകളും നിറഞ്ഞ ഹർഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. പരിപാടിക്കിടെ നടന്ന ധ്യാനം വ്യത്യസ്ത അനുഭവവം സമ്മാനിച്ചു. ചടങ്ങിൽ രാജകുടുംബാംഗങ്ങളും ഭരണാധികാരികളും സാമൂഹ്യ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്തു.ഇന്ത്യയുടെയും യു.എ.ഇയുടെയും തനത് കലാപരിപാടികളും അരങ്ങേറി.