ബഹറിൻ നിവാസികളായ കന്നട പ്രവാസികളുടെ ചിരകാലമായ സ്വപ്നമായ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ശ്രീ. എച്ച്. ഡി. ദേവഗൗഡ നിർവ്വഹിച്ചു.
കർണ്ണാടക-പ്രവാസകാര്യ ഫോറം ഡെപ്യുട്ടി ചെയർമാൻ ഡോ. ആരതി കൃഷ്ണയും, ബഹു. ബഹറിൻ-ഇന്ത്യൻ അംബാസിഡർ ശ്രീ. അലോക് കുമാർ സിൻഹയും സന്നിഹിതരായിരുന്നു.ബഹ്റൈനിലെ ഇരുപത്തയ്യായിരത്തിൽ പരം വരുന്ന കർണാടകക്കാരുടെ സ്വപ്നമായ ഈ കെട്ടിടം ഭാരതത്തിനു പുറത്തു നിർമ്മിക്കുന്ന ആദ്യത്തേതാണ്. അയത്കൊണ്ടു തന്നെ കർണാടക സ്റ്റേറ്റ് ഗവണ്മെന്റും ഇതിന്റെ ധനസമാഹരണത്തിൽ പങ്കുചേരുമെന്നു പ്രതീക്ഷിക്കുന്നതായി ശ്രീ. എച്. ഡി. ദേവഗൗഡ അറിയിച്ചു.
പഴയകെട്ടിടം നിന്ന സ്ഥലത്തുതന്നെയാണ് വിവിധോദ്ദേശ്യ കെട്ടിട സമുച്ചയ നിർമ്മാണം നടക്കുന്നത്. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശമെന്ന് നിയുക്ത പ്രസിഡന്റ് ശ്രീ. പ്രദീപ് ഷെട്ടി പറഞ്ഞു. 1977 ൽ രൂപീകരിക്കപ്പെട്ട കന്നട സംഘ യുടെ മാർഗ്ഗദർശന വാചകം തന്നെ ” കൂട്ടായിച്ചേർന്ന ജീവിതം സന്തോഷകരമായ ജീവിതം” എന്നാണ്. ബഹ്റൈനിൽ ഉള്ളവർ മാത്രമല്ല. ജി.സി.സി. രാജ്യങ്ങളിലുള്ള എല്ലാ കർണാടകക്കാരുടേയും സഹായസഹകരണങ്ങൾ ഈ ഉദ്യമത്തിന് വേണ്ടതുണ്ടെന്ന് ശ്രീ. പ്രദീപ് ഷെട്ടി അഭിപ്രായപ്പെട്ടു.