കുവൈറ്റ് സിറ്റി : കുവൈറ്റിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് റോഡുകള്‍ തകരാറിലാവുകയും ചിതറിക്കിടക്കുന്ന മെറ്റലുകളില്‍ നിന്നും വാഹനങ്ങളിലേക്ക് കല്ലടിച്ച് ചില്ല് തകരുന്ന സംഭവങ്ങള്‍ കൂടിവരികയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങളില്‍ പിഴ ഈടാക്കരുതെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ വാഹനങ്ങളുടെ ഗ്ലാസ് പൊട്ടിയാല്‍ ട്രാഫിക് പരിശോധനയില്‍ ഇത് പിടിക്കപ്പെടുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.
ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് വന്നതോടുകൂടിയാണ്
കുവൈറ്റ് ട്രാഫിക് മന്ത്രാലയം വാഹനങ്ങളുടെ ഗ്ലാസ് പൊട്ടിയതിനുള്ള പിഴ ഒഴിവാക്കാന്‍ തീരുമാനിച്ചത്. നേരത്തെ വിസ സംബന്ധിച്ച പിഴകകളും ഇത്തരത്തില്‍ ഒഴിവാക്കി ഉത്തരവിറക്കിയിരുന്നു.