കുവൈറ്റ് സിറ്റി : കേരള സര്‍ക്കാര്‍ നോര്‍ക്ക-റൂട്ട്സ് വഴി ആവിഷ്ക്കരിച്ച പ്രവാസി നിയമസഹായ പദ്ധതിക്ക് തുടക്കമാകുന്നു. ജോലി സംബന്ധമായും പാസ്പോര്‍ട്ട്, വിസ, മറ്റു സാമൂഹിക പ്രശ്നങ്ങള്‍ എന്നിവയുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ആവശ്യമായ സഹായ സഹകരണം നല്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി അതതു രാജ്യങ്ങളിലെ പ്രവാസി മലയാളി സംഘനകളുമായി സഹകരിച്ച് നിയമസെല്ലിനു രൂപം നല്‍കും.
കേരളത്തില്‍ രണ്ടുവര്‍ഷം അഭിഭാഷക ജോലിചെയ്തിട്ടുള്ളവരും, അതതു രാജ്യങ്ങളില്‍ നിയമപ്രശ്നം കൈകാര്യം ചെയ്ത് അനുഭവവുമുള്ള അഭിഭാഷകര്‍ക്കാണ് ലീഗല്‍ സെല്‍ ഓഫീസറായി നിയമനം നല്‍കുക. ഇതിനായി നോര്‍ക്ക-റൂട്ട്സ് അപേക്ഷ ക്ഷണിക്കും. പ്രവാസി മലയാളികള്‍ക്കായി ആശുപത്രി ചികിത്സയും പദ്ധതിയില്‍പ്പെടുത്തിയിട്ടുണ്ട്.