കുവൈറ്റ് സിറ്റി : 43-ാമത് കുവൈറ്റ് അന്താരാഷ്ട്ര പുസ്തകമേള മന്ത്രി മുഹമ്മദ് അല്‍ ജാബ് രി ഉദ്ഘാടനം ചെയ്തു. 30 രാജ്യങ്ങളില്‍ നിന്നുമായി 505 പ്രസാധകരുടെ 11,000ത്തിലധികം പുസ്തകങ്ങളാണ് മേളയിലുള്ളത്. പലസ്തീനിയന്‍ മന്ത്രി ഡോ.ഇഹാബ് ബെസിസോ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളും മറ്റ് സന്നദ്ധ സംഘടനകളെയും സംഘടിപ്പിച്ചുകൊണ്ടാണ് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ പുസ്തകമേള നടത്തുന്നത്. ‘ഖുദ്സ് : പലസ്തീന്റെ പൈതൃക തലസ്ഥാനം’ എന്ന പ്രമേയത്തില്‍ സെമിനാറും മേളയുടെ ഭാഗമായി നടക്കും. സാംസ്കാരിക സമ്മേളനങ്ങളും, പ്രഭാഷണങ്ങള്‍, ശില്പശാലകള് തുടങ്ങിയ പരിപാടികളോടുകൂടി നവംബര്‍ 24ന് മേള സമാപിക്കും.