കുവൈറ്റ് സിറ്റി : കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെത്തുടര്‍ന്ന് ദുരിതത്തില്‍പ്പെട്ട സ്വദേശികള്‍ക്കും വിദേശികള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി ഷൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് പ്രസ്താവിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യം ഇതുപോലെയുള്ള കനത്തമഴയ്ക്ക സാക്ഷിയാതെന്ന് സബാഹാനിലെ ആഭ്യന്തരമന്ത്രാലയ ആസ്ഥാനം സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞു. കേടുപാടുകള്‍ സംഭവിച്ച വീടുകളുടേയും വാഹനങ്ങളുടേയും കണക്കെടുക്കുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.