കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഡിസംബര്‍ 9 ന് ആദ്യം പറനിറങ്ങുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിലെ ആദ്യ യാത്രക്കാരനായി ടിക്കറ്റ് എടുത്തതിന്റെ അഭിമാനത്തിലാണ് തലശ്ശേരി കരിയാട് പുളിയനപറം സ്വദേശി വലവീട്ടിൽ മൊയ്തു. അബുദാബിയില്‍നിന്ന് കണ്ണൂരിലേക്കു വിമാനം പറന്നിറങ്ങുപോൾ മൊയ്തുവിനിത് സ്വപ്നസാഫല്യമാണ്.
അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കുള്ള ആദ്യ എയര്‍ ഇന്ത്യാ എക്സ്പ്രസ് ഐഎക്സ് 716 വിമാനത്തിലെ 186 യാത്രക്കാരിലൊരാളായി വലവീട്ടിൽ മൊയ്തുവുമുണ്ടാകും.മൂര്‍ഖന്‍പറമ്പില്‍ വിമാനത്താവളം നിർമ്മിക്കുന്നു എന്ന് കേട്ടപ്പോള്‍ മൊയ്തു മനസില്‍ കുറിച്ചിട്ട തീരുമാനമായിരുന്നു കണ്ണൂരിലിറങ്ങുന്ന ആദ്യ വിമാനത്തിൽ താനുമുണ്ടാകുമെന്ന്. 26 വര്‍ഷത്തെ പ്രവാസജീവിതത്തിനിടെ അനേകം തവണ വിമാനയാത്രകള്‍ നടത്തിയെങ്കിലും അന്നൊന്നുമില്ലാത്ത സന്തോഷത്തിലാണ് മോയ്തു.ആകാശയാത്രകളെ വളരെയേറെ ഇഷ്ടപ്പെടുന്ന മൊയ്തു ഇമിറേറ്റ്സിന്റെ എയർബസ് 380 ദുബായില്‍നിന്ന് മുംബൈയിലേക്ക് ആദ്യം പറന്നപ്പോള്‍ യാത്രക്കാരിലൊരാളായിയുണ്ടായിരുന്നു.നേരത്തേ കോഴിക്കോട്, മംഗലാപുരം എന്നീ വിമാനത്താവളങ്ങളെ യാത്രയ്ക്ക് ആശ്രയിച്ചിരുന്ന മൊയ്തു സ്വന്തം നാട്ടിലെ വിമാനത്താവളത്തിലേക്കുള്ള യാത്രക്കായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്.