കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റ്, ഗുരു ദര്‍ശനവേദിയുടെ ആഭിമുഖ്യത്തില്‍ ആത്മോപദേശശതകം ആലാപന മത്സരം സംഘടിപ്പിച്ചു. ഏഴു പ്രാദേശിക ടീമുകളില്‍ നിന്ന് ആയി 82 അംഗങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ റിഗ്ഗയ്, ഫഹാഹീല്‍, ഹസ്സാവി ടീമുകള്‍ യഥാക്രമം വിജയികളായി. പരിപാടിയില്‍ സാരഥി ഉപാദ്ധ്യക്ഷന്‍ വിനോദ് കുമാര്‍ വാരണപള്ളിയുമായി ആത്മോപദേശശതകത്തെ പറ്റിയുള്ള സംവാദവും നടന്നു.
ഗുരുദര്‍ശന വേദി ചീഫ് കോഓര്‍ഡിനേറ്റര്‍ അജയകുമാര്‍ ജെ അധ്യക്ഷനായിരുന്ന യോഗത്തില്‍ സാരഥി പ്രസിഡന്റ് സുഗുണന് കെ വി ഉത്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ബിനു എം കെ സ്വാഗതവും അനിത് കുമാര്‍ ബി നന്ദിയും രേഖപ്പെടുത്തി. രക്ഷാധിക്കാരി സുരേഷ് കൊച്ചേത്, ജനറല്‍ സെക്രട്ടറി അജി കെ ആര്, ട്രസ്റ്റ് ചെയര്മാന് സുരേഷ് കെ, വൈസ് ചെയര്മാന് സജീവ് നാരായണന്, ഉപദേശക സമിതി അംഗം സുരേഷ് വെള്ളാപ്പള്ളി, വനിതാവേദി അധ്യക്ഷ രാധാ ഗോപിനാഥ്, ഏരിയ കോഓര്‍ഡിനേറ്റര്‍ റനീഷ് ബാബു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.