കുവൈറ്റ് സിറ്റി : എന്‍.ബി.എ അക്രഡിറ്റേഷന്റെ അംഗീകാരം ഇല്ലാത്ത ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ ഇന്ത്യന്‍ എമ്പസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി അറിയിച്ചു. വിദേശ മന്ത്രാലയത്തിന്റെ ഗള്‍ഫ് വിഭാഗം ജോയിന്റ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ രണ്ടാംതീയതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എഞ്ചിനീയര്‍മാര്‍ അവരുടെ പ്രശ്നങ്ങള്‍ അറിയിച്ചിരുന്നു. ഓരോ പ്രശ്നങ്ങളുടെയും സ്വഭാവം മനസിലാക്കി അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനാണ് രജ്സട്രേഷന്ചെയ്യുവാന് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എമ്പസി വെബ്സൈറ്റില്‍ ഇതിനായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്
www.indembkwt.gov.in/engineer.aspx എന്ന ലിങ്കില്‍ നേരിട്ട് 30നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.