കുവൈറ്റ് സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ അബ്ബാസിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയില്‍ അബ്ബാസിയയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി അലക്സ് മാത്യൂ ഉദ്ഘാടനം ചെയ്തു. സജിമോന്‍ കണ്‍വീനറായും ജോയിന്റ് കണ്‍വീനര്‍മാരായി രതീഷ് രവി, ഷാജി ആയൂര്‍ എന്നിവരെയും പത്ത് അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. തമ്പി ലൂക്കോസ്, അലക്സ് കൂട്ടി, റെജി മത്തായി, സലില്‍ വര്‍മ്മ, പ്രമീള്‍ പ്രഭാകരന്, പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ സുബു തോമസ് സ്വാഗതം പറഞ്ഞ യോഗത്തില്‍ സജിമോന്‍ നന്ദി അറിയിച്ചു.