ആവേശത്തിന്റെ തിരയിളക്കം തീര്‍ത്ത് അൽഐനിൽ വടംവലി മത്സരം.സേവനം യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്റർ യു.എ.ഇ വടംവലി മത്സരം കാണികൾക്ക് ഗൃഹാതുര ഓർമ്മകളാണ് സമ്മാനിച്ചത് .
അൽഐൻ സേവനം യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യു എ ഇ ഓപ്പൺ വടം വലി മത്സരം പ്രവാസികൾക്ക് ആവേശകരമായ അനുഭവമാണ് സമ്മാനിച്ചത്. മത്സരത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നുള്ള 13 ടീമുകൾ പങ്കെടുത്തു.ആവേശത്തിന്റെ കൊടുമുടിയിലെത്തിയ കലാശപോരാട്ടത്തിൽ വിക്ടറി മുസഫ വടം വലി ടീം മലബാർ അബുദാബിയെ തോൽപിച്ച് ജേതാക്കളായി.സ്റ്റാർ അൽഐൻ മൂന്നാം സ്ഥാനം നേടി.3500 ദിർഹത്തിന്റെ ക്യാഷ് പ്രൈസ്സും ട്രോഫിയും പഴക്കുലയുമായിരുന്നു ഒന്നാം സമ്മാനം
.മത്സരത്തിൽ പങ്കെടുത്ത ടീമുകളിൽ എട്ടാം സ്ഥാനം വരെ ലഭിച്ചവർക്ക് വിവിധ സമ്മാനങ്ങൾ നൽകി. അൽ ഐൻ കുവൈത്താത്ത് ലുലുവിന്റെ അങ്കണത്തിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ശശി സ്റ്റീഫൻ നിർവ്വഹിച്ചു.ജനം ടിവി മിഡിലീസ്റ് പ്രോഗ്രാം ഹെഡ് രാജീവ് കോടമ്പള്ളി മുഖ്യാതിഥി ആയിരുന്നു.പ്രവാസി മലയാളികൾക്ക് മറക്കാനാവാത്ത അനുഭവമാണ് മത്സരം സമ്മാനിച്ചത്. മത്സരം കാണാൻ യു എ ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് എത്തിയത്