റായ്പ്പൂര്‍: ഛത്തീസ്ഗഡിലെ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 72 മണ്ഡലങ്ങളില്‍ 1072 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുള്ള ഗരിയബന്ദ്, ധംതരി, മഹാസമുന്ദ്, കബീര്‍ധാം, ജാഷ്പുര്‍, ബല്‍റാംപുര്‍ എന്നീ ജില്ലകളില്‍ ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്. 19,262 പോളിങ്ങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.