ഗ്വാട്ടിമാല: ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നി പര്‍വ്വതം വീണ്ടും സജീവമായി. കഴിഞ്ഞ ജൂണില്‍ അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് 190 പേര് മരിച്ചിരുന്നു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
5 മാസത്തിനു ശേഷമാണ് വീണ്ടും അഗ്നി പര്‍വ്വതത്തില്‍ നിന്നും ലാവയും പുകയും വമിക്കുന്നതായി കണ്ടത്. സമീപ പ്രവേശത്തുള്ള 4,000 പേരെ മാറ്റി പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.