കാഞ്ഞങ്ങാട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കാഞ്ഞങ്ങാട് നാമജപ പ്രതിഷേധം. ശബരിമലയില്‍ ഭക്തരെ നാമജപം നടത്താനും വിരിവയ്ക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി, യുവമോര്‍ച്ചാ നേതാക്കള്‍ പ്രതിഷേധിച്ചത്. ഈ ആവശ്യമുന്നയിച്ച് ആദ്യം ബിജെപി ജില്ല അധ്യക്ഷന്‍ അഡ്വ.കെ.ശ്രീകാന്തിന്റെ നേതൃത്വത്തില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെയാണ് പ്രതിഷേധമുയര്‍ന്നത്.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്, ബല്‍രാജ്, ബാബുരാജ്, യുവമോര്‍ച്ചാ നേതാക്കളായ രാജേഷ് കൈന്താര്‍, പ്രദീപന് തുടങ്ങിയവര്‍ നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.