ഇടുക്കി: സത്രം കാനനപാതവഴി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്. രാവിലെ എത്തിയ അയ്യപ്പഭക്തരെ കടത്തിവിടാതിരുന്ന പോലീസ് പിന്നിട് കര്‍ശന പരിശോധനയ്ക്ക് ശേഷം ഭക്തരെ കടത്തിവിട്ടു തുടങ്ങി.
രാവിലെ എട്ടു മണിയോടെ സത്രത്തിലെത്തിയ തിരുവനന്തപുരം സ്വദേശികളായ മൂന്ന് അയ്യപ്പഭക്തരെയാണ് പോലീസ് കാനന പാതവഴി കടത്തിവിടാന്‍ തയ്യാറാകാഞ്ഞത്.
ഇതിന് പോലീസ് നല്കിയ വിശദീകരണം കഴിഞ്ഞ ദിവസം രാത്രി ശബരിമലയില്‍ എത്തിയ അയ്യപ്പഭക്തരില്‍ ഏറെയും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരായിരുന്നെന്നും ഈ ജില്ലക്കാരായ അയ്യപ്പഭക്തര്‍ കൂടുതലായി എത്തിയത് സത്രം പുല്ലുമേട് കാനനപാതവഴിയാണെന്നുമാണ് പോലിസ് കണ്ടെത്തല്‍. അതിനാലാണ് ഭക്തരെ കാനനപാതവഴി കടത്തിവിടണ്ടാ എന്ന തീരുമാനത്തിലേയ്ക്ക് എത്തിയത്.
ഭക്തര്‍ തിരികെ പോകുന്നത് കണ്ട് കാര്യം അന്വേഷിച്ച നാട്ടുകാരോട് കരടി ഇറങ്ങിയതായാണ് പോലിസ് അറിയിച്ചത്. എന്നാല്‍ ഫോറസ്റ്റ് അധികൃതര്‍ ഇത് നിഷേധിച്ചതായും നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം നാട്ടുകാര്‍ ചോദിച്ചതോടെ കര്‍ശന പരിശോധനയ്ക്കും ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷവും ഭക്തരെ കടത്തിവിടാന്‍ പോലിസ് അധികൃതര്‍ തയ്യാറായി.
ഭക്തരെ കടത്തിവിടാത്തതിന്റെ കാരണം തിരക്കിയ മാധ്യമ പ്രവര്‍ത്തകരോട് മുകളില്‍ നിന്നിള്ള നിര്‍ദ്ദേശമാണെന്നാണ് സത്രത്തിലെ പോലീസ് അറിയിച്ചത്.