കണ്ണൂർ: ശബരിമലയില്‍ പ്രതിഷേധത്തിനെത്തിയ യുഡിഎഫ് നേതാക്കളോട് മൃദുസമീപനവുമായി സിപിഎം. നേതാക്കള്‍ എത്തിയത് ക്രിമിനല്‍ ആക്ടിവിസത്തിനല്ലെന്നും പ്രതിഷേധവുമായി എത്തിയ യുഡിഎഫ് ആത്മപരിശോധന നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ ശബരിമല സന്ദര്‍ശിക്കുമെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.
ഇന്ന് ശബരിമലയിലേക്ക് പോയ യുഡിഎഫ് നേതാക്കള്‍ കാര്യം മനസ്സിലായി പമ്പവരെ പോയി മടങ്ങി. ആരും അവരെ തടഞ്ഞില്ലെന്നും കോടിയേരി പറഞ്ഞു.
ഇന്ന് രാവിലെ നിരോധനാജ്ഞ ലംഘിച്ച് മുദ്രാവാക്യം വിളിച്ച യുഡിഎഫ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തില്ല. യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുഡിഎഫ് നേതാക്കൾക്ക് മുന്നിൽ നോക്കുകുത്തിയായി. പമ്പയിൽ നിന്ന് പ്രതിഷേധം അവസാനിപ്പിച്ച് നേതാക്കൾ മടങ്ങുകയായിരുന്നു.