നാഗർകോവിൽ: കേന്ദ്രമന്ത്രി പൊൻ രാധകൃഷ്ണൻ ശബരി ദർശനത്തിനായി കെട്ടുനിറച്ചു. നാഗർകോവിൽ മുത്താരമ്മൻ കോവിലിൽ നിന്ന് കെട്ടു നിറച്ചാണ് പൊൻരാധാകൃഷ്ണൻ ശബരിമല ദർശനത്തിന് പുറപ്പെട്ടത്. നാളെ അദ്ദേഹം ദർശനത്തിനെത്തും.
കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഇന്നലെ ശബരിമലയിൽ ദർശനത്തിനെത്തിയിരുന്നു. ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇത് കൂടാതെ ബിജെപി എംപിമാരായ വി മുരളീധരൻ, നളിൻ കുമാർ കട്ടീൽ എന്നിവർ ഇന്ന് ശബരിമലയിൽ ദർശനം നടത്തിയിരുന്നു.