ഹൈദരാബാദ് : സന്നിധാനത്ത് വച്ച് അയ്യപ്പന്മാരെ അറസ്റ്റ് ചെയ്ത പൊലീസിന്റെ കിരാത വാഴ്ച്ചയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം.തെലങ്കാനയിൽ ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ നൂറുകണക്കിന് സന്യാസിവര്യന്മാർ പങ്കെടുത്തു.
പരിപാവനമായ സന്നിധാനത്ത് കയറി ഭക്തരെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടി മാപ്പർഹിക്കാത്തതാണെന്നും,എല്ലാ ക്ഷേത്രങ്ങളിലും ശബരിമലയ്ക്കായി പ്രത്യേക പരിപാടികൾ നടത്തണമെന്നും കാക്കിനഡ ശ്രീപീഠം മഠാധിപതി സ്വാമി പരിപൂർണ്ണാനന്ദ പറഞ്ഞു.
ശബരിമലയിൽ ഭക്തർക്കെതിരെ കാട്ടുന്ന നടപടികൾ മറ്റേന്തെങ്കിലും മതത്തിന്റെ ആരാധാനലയങ്ങളിൽ കയറി നടത്താൻ പൊലീസിനു ധൈര്യമുണ്ടാകുമോയെന്ന് അദ്ദേഹം ചോദിച്ചു.
ഇത് ഹൈന്ദവ വിരുദ്ധ ശക്തികൾ വലിയൊരു പ്രചരണത്തിനുള്ള ആയുധമാക്കി മാറ്റുന്നതായും അദ്ദേഹം പറഞ്ഞു.സ്വന്തം ആചാരങ്ങൾ സംരക്ഷിക്കാന്നിറങ്ങിയ ജനങ്ങൾക്ക് പിന്തുണ നൽകിയ പാർട്ടിക്കൊപ്പമാകണം ഇനി ജനങ്ങളെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.