സന്നിധാനം : സന്നിധാനം ഇന്നും നാമജപങ്ങളാൽ മുഖരിതമായി.ശരണമന്ത്രം ചൊല്ലി അവർക്കൊപ്പം വി മുരളീധരൻ എം പി യും.കഴിഞ്ഞ ദിവസങ്ങളിൽ നാമജപം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും,ജാമ്യമില്ലാ വകുപ്പിൽ പ്രതിചേർക്കുകയും ചെയ്തിരുന്നു.എന്നാൽ ഇന്ന് ശരണമന്ത്രം ചൊല്ലിയിരുന്ന എം പി ഉൾപ്പെടെയുള്ളവരുടെ സമീപത്തേയ്ക്ക് പോലും പൊലീസ് സംഘം എത്തിയില്ല.
ദർശനം നടത്തി ഉടൻ മടങ്ങില്ലെന്നും ഹരിവരാസനം വരെ തങ്ങൾ സന്നിധാനത്തിരുന്ന് ശരണമന്ത്രം ചൊല്ലുമെന്നും വി മുരളീധരൻ പറഞ്ഞിരുന്നു.നൂറുകണക്കിന് അയ്യപ്പന്മാർക്കൊപ്പം എം പി യും ശരണമന്ത്രം ചൊല്ലി പതിനെട്ടാം പടിയ്ക്ക് ചുവട്ടിൽ ഇരുപ്പുറപ്പിച്ചതോടെയാണ് പൊലീസ് കാഴ്ച്ചക്കാരായത്.