കുവൈറ്റ് സിറ്റി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ അമേരിക്കന്‍ ഫെസ്റ്റിവലിന് തുടക്കമായി. ‘ബെസ്റ്റ് ഓഫ് യു.എസ്.എ 2018’ ഞായറാഴ്ച ലുലു എഗേല ഔട്ട്ലെറ്റില് നടന്ന ചടങ്ങില്‍ കുവൈത്തിലെ അമേരിക്കന്‍ അംബാസഡര്‍ ലോറന്‍സ് ആര്. സില്‍വര്‍മാന്‍ പ്രമോഷന് കാമ്പയിന് ഉദ്ഘാടനം ചെയ്തു. ലുലു മാനേജ്മെന്റ് പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു.
നവംബര്‍ 18ന് ആരംഭിച്ച ഫെസ്റ്റിവല്‍ 24നാണ് അവസാനിക്കുന്നത്. ബോല്ത്തോസ്, കാലിഫിയ ഫാംസ്, എഗ്ഗോ, ജനറല്‍ മില്‍സ്, ജെര്‍ബര്‍ ക്രാഫ്റ്റ്, ലൈറ്റ് ഹൗസ്, മക്കോര്‍മിക്, പവര്‍ഫുള്‍ യോഗര്‍ട്ട്, റാഗു, സില്‍ക് തുടങ്ങിയ അമേരിക്കന്‍ ബ്രാന്‍ഡഡ് ഉല്പന്നങ്ങളുടെ പ്രത്യേക പ്രദര്‍ശനവും വില്പനയും ആഘോഷത്തോടനുബന്ധിച്ച് ലുലുവിന്റെ എല്ലാ ഔട്ട്ലെറ്റിലും ലഭ്യമാകും