കുവൈറ്റ് സിറ്റി : സ്വദേശി വത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലിചെയ്തുവരുന്ന 1186 പ്രവാസികളെ ഒഴിവാക്കുവാന്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന് നിര്‍ദ്ദേശം നല്കി. ജീവനക്കാരുടെ കരാര്‍ അവസാനിപ്പിച്ച് പിരിച്ചുവിടുന്നത് സംബന്ധിച്ച് സിവില്‍ സര്‍വ്വീസ് കമ്മീഷന് വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് കൈമാറിയിട്ടുണ്ട്. 223 ഓളം സാമൂഹ്യ, മനശാസ്ത്ര ഗവേഷകരെയും, 312 അധ്യാപകരെയും, 604 സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെയുമാണ് നിലവില്‍ ജോലിയില്‍ നിന്നും നീക്കം ചെയ്യുന്നത്. ഈ അദ്ധ്യയന വര്‍ഷം അവസാനിക്കുന്നതോടെ മന്ത്രാലയം പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിക്കും.