കുവൈറ്റ് സിറ്റി : ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ സംസ്കൃതി കുവൈറ്റ് പ്രതിഷേധിച്ചു. ശബരിമലയുടെ ചരിത്രത്തിലാദ്യമായി സന്നിധാനത്ത് ശരണം വിളിച്ചതിന്റെ പേരില്‍ അയ്യപ്പഭക്തര്‍ക്ക് നേരെയുണ്ടായ ക്രൂരവും നിന്ദ്യവുമായ പോലീസ് നടപടിയില്‍ ജനറല്‍ സെക്രട്ടറി പി.ആര്. അജയകുമാര്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
അയ്യപ്പഭക്തന്മാരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് യോഗത്തില്‍ ഉയര്‍ന്ന് വന്നത്. യാതൊരു പ്രകോപനവും കൂടാതെ ശരണം വിളിച്ചിരുന്ന നൂറു കണക്കിന് അയ്യപ്പന്മാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കിരാത നടപടിക്കെതിരെ സമൂഹം ഒന്നടങ്കം പ്രതികരിക്കണമെന്ന് രക്ഷാധികാരി സനില്‍.കെ.പി പറഞ്ഞു.
പ്രസിഡന്റ് ഹരിദാസിന്റെ അദ്ധ്യക്ഷതയില്‍ അബ്ബാസിയയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സംസ്കൃതി വൈസ് പ്രഡിഡന്റ്, കെ.വി.അനികുമാര്‍, ശ്രീനിവാസന്, ബാബു നമ്പൂതിരി, സജി.എസ്.നായര്‍ എന്നിവര്‍ സംസാരിച്ചു.