കൊച്ചി : ശബരിമലയിലെ പോലീസ് വിന്യാസം,നിരോധനാജ്ഞ എന്നിവ ചോദ്യം ചെയ്തു സമര്‍പ്പിച്ച നിരവധി ഹര്‍ജികള്‍ ഇന്നു ഹൈക്കോടതി പരിഗണിക്കും. ശബരിമല സന്നിധിയില്‍ ശരണവിളിച്ച അയ്യപ്പഭക്തരെ നിരോധനാജ്ഞയുടെ ലംഘനമെന്ന് ആരോപിച്ച് അറസ്റ്റുചെയ്ത നടപടിയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു.
നിരോധനാജ്ഞ ഉത്തരവ് ആര്‍ട്ടിക്കിള്‍ 25 ന്റെ ലംഘനമായതിനാല്‍ പിന്‍വലിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. ത്രിവേണി പാലത്തിനു മുകളിലേക്ക് പോലീസിനെ വിന്യസിപ്പിച്ചത് ഹര്‍ജിയിൽ ഉന്നയിക്കുന്നുണ്ട്.
ക്രമസമാധാനം തകരുന്ന സാഹചര്യം ഉണ്ടായാല്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യപ്രകാരമേ പോലീസ് വിന്യാസം പാടുള്ളൂ. ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ പൊലീസിനെ വിന്യസിപ്പിച്ചത് നിയമ വിരുദ്ധം എന്നാണ് ഹര്‍ജിയില്‍ വാദിക്കുന്നത്