നാഗർകോവിൽ: കേന്ദ്രമന്ത്രി പൊൻ രാധകൃഷ്ണൻ ഇന്ന് ശബരീശ ദർശനം നടത്തും.നാഗർകോവിൽ മുത്താരമ്മൻ കോവിലിൽ നിന്നാണ് അദ്ദേഹം കെട്ടുനിറച്ച് ശബരിമല ദർശനത്തിന് പുറപ്പെട്ടത്.
കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം രണ്ടു ദിവസങ്ങൾക്ക് മുൻപ് ശബരിമലയിൽ ദർശനത്തിനെത്തിയിരുന്നു. ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇത് കൂടാതെ ബിജെപി എംപിമാരായ വി മുരളീധരൻ, നളിൻ കുമാർ കട്ടീൽ എന്നിവർ കഴിഞ്ഞ ദിവസം ശബരിമലയിൽ ദർശനം നടത്തിയിരുന്നു.