കൊച്ചി : ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സർക്കാർ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി.നിരോധനാജ്ഞ ആർക്കൊക്കെ ബാധകമെന്ന് വ്യക്തമാക്കണം.
പ്രതിഷേധക്കാരെ ഉദ്ദേശിച്ചാണെന്ന് പറയാനാണെങ്കിൽ പ്രതിഷേധക്കാരെയും,ഭക്തരെയും ഏതുവിധത്തിൽ തിരിച്ചറിഞ്ഞാണ് നിരോധനാജ്ഞ നടപ്പിലാക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.വിഷയത്തിൽ ഉച്ചയ്ക്ക് 1.45 ന് എ ജി ഹാജരായി വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.