കുവൈറ്റ് സിറ്റി : എസ്.എം.സി.എ കുവൈറ്റിന്റെ 24-ാമത് ‘കലോത്സവം 2018’ ന്റെ ഫൈനല്‍ മത്സരങ്ങള്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ 22, 23 തിയതികളിലായി നടക്കും. കുവൈറ്റിലെ നാല് ഏരിയകളിലായി നടത്തപ്പെട്ട പ്രാഥമിക മത്സരങ്ങളില്‍ 56 ഇനങ്ങളിലായി 1800 ലധികം കലാകാരന്മാരാണ് പങ്കെടുത്തതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫോക് ഡാന്‍സ്, മോഹിനിയാട്ടം, ഭരതനാട്യം, പ്രസംഗം, മോണോ ആക്ട്, കഥാപ്രസംഗം, ഗ്രൂപ്പ് ഡാന്‍സ് തുടങ്ങിയ ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
2019-2020 വര്‍ഷം ജൂബിലി വിളബര വര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജനുവരി 4ന് അല്മന്സൂര്യ അറബി സ്പോര്‍ട്സ് ക്ലബ്ബില്‍ വച്ച് പരിപാടികള്‍ നടക്കുമെന്നും കലാകാരന്മാരായ ഉണ്ണിമേനോന്, ജ്യോത്സ്ന, രൂപ രേവതി എന്നിവര്‍ നയിക്കുന്ന ശ്രുതിമധുരമായ ഗാനമേള ചടങ്ങിലെ മുഖ്യ ആകര്ഷണമായിരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.
പ്രസിഡന്റ് റിജോയ് കേളംപറമ്പില്‍, ജനറല്‍ സെക്രട്ടറി അനീഷ് തെങ്ങുംപള്ളി ട്രഷറര്‍ ജോഷി വല്ലച്ചിറക്കാരന്‍, ആര്‍ട്ട്സ് കണ്‍വീനര്‍ ജോണ ജോര്‍ജ് മഞ്ഞളി എന്നിവര്‍ പത്രസമ്മേളനത്തില്‍ സംസാരിച്ചു.