കൊച്ചി : ശബരിമലയിൽ നിരോധനാജ്ഞയുടെ പേരിൽ പൊലീസ് കൊണ്ടുവന്ന നടപടികൾ വിശ്വാസികളെ ഭയപ്പെടുത്തിയെന്ന് ഹൈക്കോടതി.ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ കുറിച്ച് വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു.
തുടർന്ന് ഐ ജി വിജയ് സാക്കറെ സമർപ്പിച്ച റിപ്പോർട്ടിൽ ശബരിമായിൽ നിരോധനാജ്ഞ അത്യാവശ്യമാണെന്നും,വിശ്വാസികൾക്ക് ഇത് ബാധകമല്ലെന്നും സൂചിപ്പിച്ചു.എന്നാൽ ഐ ജി സമർപ്പിച്ച റിപ്പോർട്ടിലെ പോലെയാണ് കാര്യങ്ങളെങ്കിൽ അത് അംഗീകരിക്കുന്നു,എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്ന് കോടതി നിരീക്ഷിച്ചു.പൊലീസ് നടപടി വിശ്വാസികളെ ഭയപ്പെടുത്തി .ചില പൊലീസ് ഉദ്യോഗസ്ഥർ നിയമം കൈയ്യിലെടുത്തു.മുംബൈയിൽ നിന്ന് വന്ന അയ്യപ്പന്മാർ എന്തുകൊണ്ടാണ് മടങ്ങിപോയതെന്നും കോടതി ചോദിച്ചു.