കശ്മീര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികന് വീരമൃത്യു വരിച്ചു. കപ്രാന്‍ ബതാഗുണ്ട് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് ഒരു ഭീകരന് കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന.
ആക്രമണം നടന്ന സ്ഥലത്ത് നിന്ന് നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.