അയോദ്ധ്യ: രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ധര്‍മ്മസഭ നടക്കും. രണ്ട് ലക്ഷത്തിലധികം ആളുകള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് വിഎച്ച്പി അറിയിച്ചിരിക്കുന്നത്. സന്യാസികളും വിശ്വാസികളും സംഘടനയുടെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ റാലിയില്‍ പങ്കെടുക്കും. 1992നു ശേഷം ഏറ്റവും അധികം ആളുകളെ രാമജന്മഭൂമിയില്‍ അണിനിരത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കനത്ത സുരക്ഷയിലാണ് അയോദ്ധ്യയും പരിസര പ്രദേശങ്ങളും. അതേസമയം ശിവസേനയും രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് ഇന്ന് അയോദ്ധ്യയില്‍ റാലി നടത്തുന്നുണ്ട്.