ബെംഗലുരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സി.കെ.ജാഫര്‍ ഷെരീഫ്(85) അന്തരിച്ചു. 1991-95 കാലഘട്ടത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി ആയിരുന്നു അദ്ദേഹം. ഏഴ് തവണ ലോക്സഭയിലെത്തിയ ജാഫര്‍ ഷെരീഫ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ലിംഗായത് നേതാവുമായിരുന്ന നിജലിംഗപ്പക്ക് കീഴിലാണ്.
കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഇന്ദിര ഗാന്ധിക്കൊപ്പം നിന്നു. കര്‍ണാടകയിലെ റെയില്‍ നെറ്റ്വര്‍ക്ക് വികസനത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.