ന്യൂഡൽഹി ; പൊതു തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി അയോദ്ധ്യക്കേസ് വൈകിപ്പിക്കുന്നത് കോൺഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കോടതിയിലെ ജഡ്ജിമാർക്കിടയിൽ ഭയമൂണ്ടാക്കാനും അവർ ശ്രമിക്കുന്നു.
രാജസ്ഥാനിലെ ആൽവാറിൽ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. 2019 ലെ പൊതു തെരഞ്ഞെടുപ്പ് ഒരു ആയുധമാക്കി മാറ്റുകയാണ് കോൺഗ്രസ്.ഇത് ചൂണ്ടിക്കാട്ടിയാണ് അയോദ്ധ്യക്കേസിലെ വിചാരണ വൈകിപ്പിക്കാൻ അവർ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് ഇന്ന് ധർമ്മസഭ നടത്തും.അഞ്ചു ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് സൂചന.1992നു ശേഷം ഏറ്റവും അധികം ആളുകളെ രാമജന്മഭൂമിയില്‍ അണിനിരത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കനത്ത സുരക്ഷയിലാണ് അയോദ്ധ്യയും പരിസര പ്രദേശങ്ങളും.