കാസര്‍കോട് : ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർത്ത് മുസ്ലീം ലീഗ് എംഎല്‍എ പികെ ബഷീര്‍. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ എല്ലാ വിധിയും നടപ്പാക്കേണ്ടതില്ലെന്ന് പി.കെ ബഷീര്‍ പറഞ്ഞു.
അഴീക്കോട് എംഎല്‍എ സ്ഥാനത്തുനിന്നും കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് പിന്നിൽ കള്ളക്കളിയുണ്ടെന്നും പി.കെ ബഷീര്‍ പറഞ്ഞു.
ഇന്നലെ മഞ്ചേശ്വരത്ത് യൂത്ത് ലീഗ് യാത്രയുടെ ഉദ്ഘാടന വേദിയിലായിരുന്നു പി.കെ ബഷീറിന്റെ പരാമർശം.