ന്യൂഡൽഹി : മുംബൈ ഭീകരാക്രമണം പോലെയുള്ളവ ആവർത്തിക്കാതിരിക്കാൻ ഇന്ത്യ സർജ്ജിക്കൽ സ്ട്രൈക്ക് തന്നെ നടത്തണമെന്നില്ല,മറ്റ് മാർഗ്ഗങ്ങളുമുണ്ടെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്.
ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഭീകരരെ തുരത്താൻ രണ്ടാമതൊരു സർജ്ജിക്കൽ സ്ട്രൈക്ക് നടത്തണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്.എന്നാൽ ഇന്ത്യൻ സൈന്യത്തിനു മുന്നിൽ സർജ്ജിക്കൽ സ്ട്രൈക്ക് മാത്രമല്ല മറ്റനേകം പോംവഴികൾ ബാക്കിയുണ്ട്.
ഉറി ആക്രമണത്തിനു ശേഷം നമ്മൾ തിരിച്ചടിച്ചതും,ഇപ്പോഴും പ്രത്യാക്രമണങ്ങൾ നടത്തുന്നതും ശരിയായ ദിശയിൽ തന്നെയാണ്.സൈന്യം എപ്പോഴും സജ്ജ്മാണ് ഏതു പ്രതിസന്ധിഘട്ടങ്ങളെയും നേരിടാനെന്നും അദ്ദേഹം പറഞ്ഞു.