ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് മൂന്ന് ഐ എസ് ഭീകരർ പിടിയിൽ.ഇവരിൽ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു.രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു.ഡല്‍ഹി പോലീസിലെ സ്പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയത്.
ഡൽഹിയിൽ എത്തിയെന്ന് സംശയിക്കുന്ന ഭീകരരുടെ ചിത്രങ്ങൾ ദിവസങ്ങൾക്ക് മുൻപ് പൊലീസ് പുറത്ത് വിട്ടിരുന്നു.ആറില്‍ കൂടുതല്‍ ജെയ്ഷേ ഭീകരര്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടും നേരത്തെ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടിരുന്നു. ഇതേ തുടർന്ന് അതിർത്തിയിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പഞ്ചാബിലെ അമൃത്സറിലെ പ്രാര്‍ത്ഥനാ ഹാളിലേക്ക് ഭീകരവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.