ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെവിടെയും ഇന്ത്യയുടെ നയതന്ത്ര കാര്യാലയങ്ങള്‍ വഴി 48 മണിക്കൂറിനകം പാസ്പോര്‍ട്ട് നല്കുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ്. എംബസികളിലെയും കോണ്‍സുലേറ്റുകളിലെയും പാസ്പോര്‍ട്ട് ഓഫീസുകള്‍ നാട്ടിലെ ഡാറ്റ സെന്ററുകളുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. വാഷിംഗ്ടണില്‍ ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 21ന് ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റില്‍ ആരംഭിച്ച സേവാകേന്ദ്രം വഴി 48 മണിക്കൂറിനകം പാസ്പോര്ട്ടുകള് നല്‍കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ഇത് വൈകാതെ നടപ്പാക്കും.
വിദേശരാജ്യങ്ങളില്‍ ഇത്തരത്തിലുള്ള ആദ്യ കേന്ദ്രം തുടങ്ങുന്നത് ബ്രിട്ടണിലാണ്. അറ്റ്ലാന്റ, ഹൂസ്റ്റണ്‍, ഷിക്കാഗോ, സാന്‍ഫ്രാന്‍സിസ്കോ എന്നിവിടങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും താമസിയാതെ തുടങ്ങും.