കണ്ണൂർ : ശബരിമലയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രനെ കണ്ണൂർ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്കോടതിയിലെത്തിച്ചു.
പൊലീസ് തനിക്കെതിരെ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും,തന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് കള്ളക്കേസുകളാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് ജാമ്യം ലഭിക്കുമെന്നുറപ്പായപ്പോഴാണ് ചിറ്റാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസും തന്റെ തലയിലാക്കിയത്.മുഖ്യമന്ത്രിയും,കോടിയേരിയും ഇത്രയും ഭീരുക്കളാണോയെന്നും അദേഹം ചോദിച്ചു.ഉമ്മന്‍ ചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ ഒരു വനിത ബലാല്‍സംഗ പരാതി നല്‍കിയിട്ടും എന്തുകൊണ്ടാണ് കേസ് എടുക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.