തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി നടപടി എടുത്തേക്കും. എന്നാല്‍ ശശിക്കെതിരായ നടപടി തരം താഴ്ത്തലില്‍ ഒതുങ്ങാനാണ് സാധ്യത.
പി.കെ.ശശി നയിക്കുന്ന ജാഥ പുരോഗമിക്കുന്നത് കൊണ്ടാണ് വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റി നടപടിയെടുക്കാതെ പിരിഞ്ഞത്. ഇന്നലെ ജാഥ അവസാനിച്ച സാഹചര്യത്തില്‍ ഇന്ന് ചേരുന്ന സംസ്ഥാനക്കമ്മിറ്റി റിപ്പോര്ട്ടിന്മേല് തീരുമാനമെടുക്കും.
അതേസമയം പരാതി പുറത്ത് വന്നതിലെ ഗൂഢാലോചന ആരോപിച്ച് പി.കെ.ശശി നല്കിയ പരാതിയിലും നടപടിയുണ്ടായേക്കും.