വാഷിംഗ്ടൺ : മുംബൈ ഭീകരാക്രമണത്തിലെ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അമേരിക്ക 5 മില്യൺ ഡോളർ ( 35 കോടിയിലേറെ രൂപ ) ഇനാം പ്രഖ്യാപിച്ചു.ലോകത്തെയാകെ നടുക്കിയ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രഖ്യാപനം.
അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗമായ സ്റ്റേറ്റ് റിവാഡ്സ് ഫോർ ജസ്റ്റിസ് ആണ് തുക പ്രഖ്യാപിച്ചിരിക്കുന്നത്.
ഭീകരാക്രമണം ആസൂത്രണം ചെയ്യുകയോ,സഹായിക്കുകയോ ചെയ്ത ഭീകരരെ പിടികൂടാൻ സഹായിക്കുന്നവർക്കാണ് ഇനാം നൽകുക.166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തെ പൈശാചികമെന്ന് വിശേഷിപ്പിച്ച അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഈ ക്രൂരതയ്ക്ക് കാരണക്കാരായ ലഷ്കർ-ഇ-ത്വയ്ബയ്ക്കും അവരുടെ സഹസംഘടനകൾക്കും ഉപരോധം ഏർപ്പെടുത്താൻ പാകിസ്ഥാനും,മറ്റ് രാജ്യങ്ങളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
ഭീകരാക്രമണത്തിന്റെ പത്താം വാർഷികത്തിൽ ഇന്ത്യൻ ജനതയ്ക്ക് അമേരിക്ക ഐക്യദാർഢ്യം പ്രഖ്യാപിച്ചു.