ഛത്തീസ്ഗഡ്: ഛത്തീസ്ഗഡില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. ആക്രമണത്തില്‍ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. സുഖ്മ ജില്ലയിലെ സക്ലര് മേഖലയിലായിരുന്നു സംഭവം. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്സും, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശവാസികളെ ഇവിടെ നിന്ന് ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സുഖ്മ എസ്പി അഭിഷേക് മീന പറഞ്ഞു.