ആൽവാർ : ഇന്ത്യയ്ക്കെതിരെ ബോംബ് ഭീഷണി മുഴക്കിയിരുന്നവർ ഇപ്പോൾ പിച്ചച്ചട്ടിയുമായി നടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടക്കെണിയിൽ നിന്ന് രക്ഷ നേടാൻ പാകിസ്ഥാൻ സഖ്യരാജ്യങ്ങളോട് ധനസഹായം തേടുന്നത് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മോദിയുടെ പരാമർശം.ഭീകരതയ്ക്കെതിരെ നടപടി സ്വീകരിക്കാത്ത പാകിസ്ഥാനുള്ള 1.66 ബില്യണ ഡോളറിന്റെ സഹായം അമേരിക്ക റദ്ദാക്കിയിരുന്നു.എന്നാൽ സൗദി 6 ബില്യണ ഡോളറിന്റെ സഹായം നൽകി.ചർച്ചകൾക്ക് ശേഷം സഹായത്തിന്റെ കാര്യം ആലോചിക്കാമെന്നാണ് ചൈനയുടെ നിലപാട്.
വികസനത്തെ കുറിച്ച് പറയാൻ ഭയപ്പെടുന്നതു കൊണ്ടാണ് കോൺഗ്രസ് തന്റെ ജാതിയെ കുറിച്ച് പറയുന്നത്.ഇതൊക്കെ ഏത് കോൺഗ്രസ് നേതാവ് പറയുന്നുവെന്നല്ല,ആരാണ് പറയിക്കുന്നതെന്നതാണ് പ്രധാനമെന്നും മോദി പറഞ്ഞു.