തിരുവനന്തപുരം: പി.കെ.ശശിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പാര്‍ട്ടി സ്വീകരിച്ച നടപടിയില്‍ തൃപ്തിയുണ്ടെന്ന് പരാതിക്കാരിയായ ഡിവൈഎഫ്ഐ വനിതാ നേതാവ് പറഞ്ഞു. പരസ്യ പ്രതികരണത്തിനില്ലെന്നും തുടര്‍നടപടികളിലേക്ക് ഇനി കടക്കില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി.പാര്‍ട്ടിയില്‍ വിശ്വാസമുണ്ടായിരുന്നു.അതു കൊണ്ടാണ് മറ്റെവിടെയും ഇതുവരെ പരാതി കൊടുക്കാതിരുന്നത് എന്നും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം, പാര്‍ട്ടി തന്റെ ജീവനാണെന്നും പാര്‍ട്ടിയുടെ ഏത് നടപടിയും സ്വീകരിക്കുമെന്നുമായിരുന്നു പി.കെ.ശശിയുടെ പ്രതികരണം.