കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മതേതര സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.
തന്റെ നിലപാടുകള്‍ എക്കാലവും കൃത്യമായി പറഞ്ഞിട്ടുള്ളയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ സി.പി.എം ചെയ്തത് മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ്. തീര്‍ത്ഥാടന കാലം സംഘര്‍ഷഭരിതമാക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കീഴ് വഴക്കങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും മാറ്റം വരുന്ന ചരിത്രപ്രാധാന്യമുള്ള കോടതി വിധി നടപ്പാക്കുമുമ്പ് പിണറായി പക്വത കാണിക്കണമായിരുന്നുവെന്നും എ. കെ ആന്റണി അഭിപ്രായപ്പെട്ടു.
ശബരിമല യുവതീപ്രവേശന വിഷയം സര്‍ക്കാരിന്റെ പ്രളയ ദുരതാശ്വാസം പരാജയമായതിനെ മറച്ചു വെയ്ക്കാനുള്ള മാര്‍ഗ്ഗമായിട്ടാണ് മുഖ്യമന്ത്രി കാണുന്നത്.
അചാരാനുഷ്ടാനങ്ങളില് മാറ്റം വരുത്തുന്നതിനു മുമ്പ് എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് ചര്‍ച്ച ചെയ്യേണ്ടിരുന്നു. എടുത്തുചാടി തീരുമാനമെടുത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി പറഞ്ഞു.
നവോത്ഥാനം ഉണ്ടായത് കോടതി വിധികളിലൂടെയല്ല. ആരാധനാലയത്തിലെ പോലീസ് അഴിഞ്ഞാട്ടത്തിന് മുഖ്യമന്ത്രി റാന്‍ മൂളുകയായിരുന്നുവെന്നും ഏ.കെ.ആന്റണി കോഴിക്കോട് പത്രസമ്മേളനത്തില്‍ പറഞ്ഞു.